ബ്രഹ്മഗിരി നെൽകർഷക ഫെഡറേഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ പരമ്പരാഗത നെൽവിത്തിനങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്ന കർഷകരുടെ ഡാറ്റാബാങ്ക് രൂപീകരിക്കുന്നു. ഇതിൻ്റെ ഭാഗമായാണ് കർഷകരുടെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങുന്നത്. പാരമ്പര്യ വിത്തിനങ്ങൾ കൃഷി ചെയ്യുന്ന കർഷകരെ കണ്ടെത്തി നെൽവിത്തിനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും കർഷകർക്ക് ആവശ്യമായ പിന്തുണ ഉറപ്പു വരുത്തുകയുമാണ് ലക്ഷ്യം. ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാരമ്പര്യ നെൽവിത്തിനങ്ങളുടെ ശേഖരണവും പ്രദർശന കൃഷിയിടങ്ങളും ഒരുക്കും.